Biblia Todo Logo
Online Bible

- Advertisements -




ഫിലിപ്പിയർ 1:26 - സത്യവേദപുസ്തകം C.L. (BSI)

26 അങ്ങനെ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ ഞാൻ നിമിത്തം നിങ്ങൾക്ക് അഭിമാനിക്കുവാൻ വേണ്ടുവോളം വകയുണ്ടാകും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർധിപ്പാൻ ഇടയാകും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിപ്പാൻ ഇടയാകും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

26 അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.

See the chapter Copy




ഫിലിപ്പിയർ 1:26
14 Cross References  

എന്റെ സഹോദരീ, എന്റെ പ്രിയതമേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നിരിക്കുന്നു; എന്റെ മൂറും സുഗന്ധവർഗവും ഞാൻ ശേഖരിക്കുന്നു; എന്റെ തേനും തേനടയും ഞാൻ ആസ്വദിക്കുന്നു. വീഞ്ഞും പാലും ഞാൻ കുടിക്കുന്നു; തോഴരേ, തിന്നുക; കുടിക്കുക; കാമുകന്മാരേ, കുടിച്ചു മദിക്കുക.


അതുപോലെ ഇപ്പോൾ നിങ്ങൾക്കു വ്യാകുലതയുണ്ട്; എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണുമ്പോൾ നിങ്ങൾ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയില്ല.


ഇതുവരെ നിങ്ങൾ ഒന്നും എന്റെ നാമത്തിൽ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാൽ നിങ്ങൾക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂർണമാകും.


ഞങ്ങൾ വീണ്ടും നിങ്ങളുടെ മുമ്പിൽ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാൻ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങൾക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാൻ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാർഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവർക്കു മറുപടി പറയുവാൻ നിങ്ങൾ പ്രാപ്തരാകും.


ഞാൻ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതിൽ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങൾ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.


നിങ്ങളിൽ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളിൽ ഞാൻ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാൻ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു.


എന്നാൽ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു.


ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കിൽ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താൻ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാൻ കഴിയും.


ഇനി, എന്റെ സഹോദരരേ, കർത്താവിൽ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവർത്തിച്ച് എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങൾക്കു ഉറപ്പു നല്‌കുമല്ലോ.


ആത്മാവിൽ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാർഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവർ. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല.


എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല.


നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക.


Follow us:

Advertisements


Advertisements