വിലാപങ്ങൾ 2:4 - സത്യവേദപുസ്തകം C.L. (BSI)4 ശത്രുവിനെപ്പോലെ അവിടുന്നു വില്ലു കുലച്ചു; വൈരിയെപ്പോലെ അവിടുന്നു വലങ്കൈ പ്രയോഗിച്ചു. ഞങ്ങളുടെ കണ്ണിന് അഭിമാനം ആയിരുന്ന എല്ലാവരെയും അവിടുന്നു കൊന്നുകളഞ്ഞു. യെരൂശലേമിന്റെമേൽ അവിടുന്നു രോഷാഗ്നി ചൊരിഞ്ഞു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 ശത്രു എന്നപോലെ അവൻ വില്ലു കുലച്ചു, വൈരി എന്നപോലെ അവൻ വലംകൈ ഓങ്ങി; കണ്ണിനു കൗതുകമുള്ളതൊക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോൻപുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു, വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി; കണ്ണിന് കൗതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു; സീയോൻപുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ശത്രു എന്നപോലെ അവൻ വില്ലു കുലെച്ചു, വൈരി എന്നപോലെ അവൻ വലങ്കൈ ഓങ്ങി; കണ്ണിന്നു കൗതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു; സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു; See the chapterസമകാലിക മലയാളവിവർത്തനം4 ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു; അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു. വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ; സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന് അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു. See the chapter |