യിരെമ്യാവ് 15:2 - സത്യവേദപുസ്തകം C.L. (BSI)2 “ഞങ്ങൾ എങ്ങോട്ടു പോകും” എന്നവർ ചോദിച്ചാൽ നീ അവരോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവർ മഹാമാരിയിലേക്കും വാളിനുള്ളവർ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്കും പോകട്ടെ. See the chapterസത്യവേദപുസ്തകം OV Bible (BSI)2 ഞങ്ങൾ എവിടേക്കു പോകേണ്ടൂ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ‘ഞങ്ങൾ എവിടേയ്ക്കു പോകേണം’ എന്നു അവർ നിന്നോട് ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. See the chapterസമകാലിക മലയാളവിവർത്തനം2 ‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം: “ ‘മരണത്തിനുള്ളവർ മരണത്തിനും; വാളിനുള്ളവർ വാളിനും; ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും; പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’ See the chapter |