വെളിപ്പാട് 6:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 കുഞ്ഞാട് ഏഴു മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ബത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു. See the chapterസത്യവേദപുസ്തകം C.L. (BSI)1 കുഞ്ഞാട് ആ ഏഴുമുദ്രകളിൽ ഒന്നു തുറന്നതായി ഞാൻ കണ്ടു. അപ്പോൾ ആ നാലു ജീവികളിൽ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാൻ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം. See the chapterസത്യവേദപുസ്തകം OV Bible (BSI)1 കുഞ്ഞാട് മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്ന് നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നത് ഞാൻ കേട്ടു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു. See the chapterസമകാലിക മലയാളവിവർത്തനം1 കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു. See the chapter |