സങ്കീർത്തനങ്ങൾ 53:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി; ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)5 എന്നാൽ അവർ ഭയന്നു വിറകൊള്ളും. ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവർക്കുണ്ടാകും. ദൈവം, നിങ്ങൾക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികൾ ചിതറിക്കും. അവർ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)5 ഭയമില്ലാതിരുന്നേടത്ത് അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരേ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു. See the chapterസമകാലിക മലയാളവിവർത്തനം5 എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു, ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു; ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു. See the chapter |