സംഖ്യാപുസ്തകം 7:88 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം88 സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)88 സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകൾ, അറുപത് ആണാടുകൾ, അറുപത് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അറുപത് ആൺചെമ്മരിയാടുകൾ എന്നിവയെയും അവർ സമർപ്പിച്ചു. യാഗപീഠത്തിന്റെ അഭിഷേകത്തിനുശേഷം അതിന്റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവർ സമർപ്പിച്ച വഴിപാട് ഇവയായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)88 സമാധാനയാഗത്തിനായി നാല്ക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇതുതന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)88 സമാധാനയാഗത്തിന്നായി നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ. See the chapterസമകാലിക മലയാളവിവർത്തനം88 സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്. യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു. See the chapter |