യിരെമ്യാവ് 48:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 മോവാബ് ബാല്യംമുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്‍റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)11-12 മോവാബ് ബാല്യം മുതൽ സുരക്ഷിതമായിരുന്നു; അവൻ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാൻ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തിൽ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകർന്നിട്ടില്ല. അതിന്റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയിൽ ഞാൻ മോവാബിനെ ഏല്പിക്കും. അവർ അവനെ ഊറ്റിക്കളയും. മോവാബിന്റെ ഭരണികൾ ശൂന്യമാക്കും. അവന്റെ പാത്രങ്ങൾ ഉടച്ചുകളയും. See the chapterസത്യവേദപുസ്തകം OV Bible (BSI)11 മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിൻമീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ മണം പൊയ്പോയിട്ടുമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല. See the chapterസമകാലിക മലയാളവിവർത്തനം11 “മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല. See the chapter |