യിരെമ്യാവ് 18:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അങ്ങ് പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്‍റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ. See the chapterസത്യവേദപുസ്തകം C.L. (BSI)22 മുന്നറിയിപ്പുകൂടാതെ, കവർച്ചക്കാരെ അവരുടെ നേരേ അയയ്‍ക്കുമ്പോൾ അവരുടെ ഭവനങ്ങളിൽനിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാൻ അവർ കുഴി കുഴിച്ചല്ലോ; എന്റെ കാലുകൾക്കു കെണി വച്ചല്ലോ. See the chapterസത്യവേദപുസ്തകം OV Bible (BSI)22 നീ പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെമേൽ വരുത്തിയിട്ട് അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിനു കെണി മറച്ചു വച്ചിരിക്കുന്നുവല്ലോ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ. See the chapterസമകാലിക മലയാളവിവർത്തനം22 അങ്ങ് വളരെപ്പെട്ടെന്നു കവർച്ചക്കാരെ അവരുടെനേരേ അയയ്ക്കുമ്പോൾ അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ, കാരണം അവർ എന്നെ വീഴ്ത്തുന്നതിന് കുഴികുഴിക്കുകയും എന്റെ കാലുകൾക്ക് കെണിയൊരുക്കുകയും ചെയ്തല്ലോ. See the chapter |