യെശയ്യാവ് 9:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെ മാംസം തിന്നുകളയുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)20 അവർ വലത്തോട്ടു തിരിഞ്ഞു കാണുന്നതെല്ലാം കടിച്ചു തിന്നും. പക്ഷേ വിശപ്പു ശമിക്കുകയില്ല. അതുകൊണ്ട് ഇടതുവശത്തു കാണുന്നതും വിഴുങ്ങും. എന്നാലും തൃപ്തിവരികയില്ല. ഒരുവൻ മറ്റൊരുവന്റെ മാംസം ഭക്ഷിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)20 ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തി വരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു. See the chapterസമകാലിക മലയാളവിവർത്തനം20 അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും എന്നിട്ടും വിശന്നിരിക്കുന്നു; ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും, എന്നിട്ടും തൃപ്തിവരുന്നില്ല. ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും: See the chapter |