Online Bible

- Advertisements -




ഉൽപത്തി 4:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 ലാമെക്ക് തന്‍റെ ഭാര്യമാരോടു പറഞ്ഞത്: “ആദയും സില്ലയും ആയുള്ളോരേ, എന്‍റെ വാക്കു കേൾക്കുവിൻ; ലാമെക്കിൻ ഭാര്യമാരേ, എന്‍റെ വചനത്തിനു ചെവിതരുവിൻ! എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 ലാമെക്ക് ഭാര്യമാരോടു പറഞ്ഞു: “ആദായേ, സില്ലായേ, എന്റെ വാക്കു കേൾക്കുവിൻ; ലാമെക്കിന്റെ ഭാര്യമാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ; എന്നെ ഉപദ്രവിച്ച ഒരുവനെ-എന്നെ അടിച്ച ഒരു യുവാവിനെ- ഞാൻ കൊന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞത്: ആദായും സില്ലായും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവിതരുവിൻ! എന്റെ മുറിവിനു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരുക്കിനു പകരം ഒരു യുവാവിനെയും കൊല്ലും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

23 ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: “ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക; ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക. എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു, എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.

See the chapter Copy




ഉൽപത്തി 4:23

Follow us:

Advertisements


Advertisements