എസ്ഥേർ 2:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും “എസ്ഥേറിന്‍റെ വിരുന്ന്” എന്ന ഒരു വലിയ വിരുന്ന് നൽകി. അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു. രാജപദവിക്കനുസരിച്ച് സമ്മാനങ്ങളും കൊടുത്തു. See the chapterസത്യവേദപുസ്തകം C.L. (BSI)18 പിന്നീട് രാജാവ് തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേറിന്റെ പേരിൽ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങൾക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)18 രാജാവ് തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേറിന്റെ വിരുന്നായിട്ട് ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 രാജാവു തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു. See the chapterസമകാലിക മലയാളവിവർത്തനം18 രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേരിന്റെപേരിൽ വിരുന്നു നൽകി. അദ്ദേഹം പ്രവിശ്യകളിലെല്ലാം അവധി നൽകുകയും, രാജാവിന്റെ ഔദാര്യമനുസരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. See the chapter |