ദാനീയേൽ 8:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 കോലാട്ടുകൊറ്റൻ ഏറ്റവും വലിപ്പമുള്ളതായിത്തീർന്നു; എന്നാൽ അത് ബലപ്പെട്ടപ്പോൾ വലിയ കൊമ്പ് തകർന്നുപോയി; അതിന് പകരം ആകാശത്തിലെ നാലു കാറ്റിനു നേരെ ഭംഗിയുള്ള നാലു കൊമ്പുകൾ മുളച്ചുവന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)8 ആൺകോലാട് അതിനെ നിലത്തു തള്ളിയിട്ടു ചവുട്ടിമെതിച്ചു. അതിന്റെ ആക്രമണത്തിൽനിന്നു മുട്ടാടിനെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആൺകോലാട് വളർന്നു വളരെ വലുതായിത്തീർന്നു. അത് ഏറ്റവും ശക്തനായി തീർന്നപ്പോൾ അതിന്റെ കൊമ്പ് തകർന്നുപോയി. ആ കൊമ്പിന്റെ സ്ഥാനത്തു നാല് ദിക്കുകൾക്കും അഭിമുഖമായി നാലു അസാധാരണമായ കൊമ്പുകൾ മുളച്ചുവന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 കോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരേ ഭംഗിയുള്ള നാലു കൊമ്പ് മുളച്ചുവന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 കോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു. See the chapterസമകാലിക മലയാളവിവർത്തനം8 കോലാട്ടുകൊറ്റൻ വളരെ വലുതായിത്തീർന്നു. അതിന്റെ ശക്തി വർധിച്ചപ്പോൾ വലിയ കൊമ്പു തകർന്നുപോയി. അതിന്റെ സ്ഥാനത്ത് ആകാശത്തിലെ നാലു കാറ്റുകൾക്കുംനേരേ നാല് അസാധാരണ കൊമ്പുകൾ മുളച്ചുവന്നു. See the chapter |