2 ശമൂവേൽ 2:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അസാഹേലിനെ അവർ എടുത്ത് ബേത്‍ലേഹേമിൽ അവന്‍റെ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി. See the chapterസത്യവേദപുസ്തകം C.L. (BSI)32 അസാഹേലിന്റെ മൃതശരീരം അവർ ബേത്‍ലഹേമിൽ അവന്റെ പിതാവിന്റെ കല്ലറയിൽ സംസ്കരിച്ചു; അവർ രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാതമായപ്പോൾ ഹെബ്രോനിൽ മടങ്ങിയെത്തി. See the chapterസത്യവേദപുസ്തകം OV Bible (BSI)32 അസാഹേലിനെ അവർ എടുത്തു ബേത്‍ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലർച്ചയ്ക്കു ഹെബ്രോനിൽ എത്തി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി. See the chapterസമകാലിക മലയാളവിവർത്തനം32 അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി. See the chapter |