2 രാജാക്കന്മാർ 9:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്നു ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ വച്ചു ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്ക് സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്നു ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്നു പറഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)15 രാമോത്ത്-ഗിലെയാദിൽ വച്ച് സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ സുഖമാക്കുന്നതിനു യോരാം ജെസ്രീലിലേക്ക് മടങ്ങിപ്പോയിരുന്നു. അതുകൊണ്ട് യേഹൂ സഹപ്രവർത്തകരോടു പറഞ്ഞു: “നിങ്ങൾ എന്റെ കൂടെ നില്‌ക്കുമെങ്കിൽ ഇവിടെനിന്ന് ആരും പോയി ജെസ്രീലിൽ വിവരമറിയിക്കാതിരിക്കാൻ ശ്രദ്ധിക്കുക.” See the chapterസത്യവേദപുസ്തകം OV Bible (BSI)15 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്ക് ഏല്പിച്ച മുറിവുകൾക്ക് യിസ്രെയേലിൽവച്ചു ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്ന് ഇത് അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു. See the chapterസമകാലിക മലയാളവിവർത്തനം15 എന്നാൽ അരാംരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ അരാമ്യർ തനിക്കേൽപ്പിച്ച മുറിവുകൾ ചികിത്സിച്ചു ഭേദമാക്കുന്നതിന് യോരാംരാജാവ് യെസ്രീലിലേക്കു മടങ്ങിപ്പോയിരുന്നു). അതുകൊണ്ട് യേഹു പറഞ്ഞു, “നിങ്ങൾക്കു സമ്മതമെങ്കിൽ യെസ്രീലിൽ ചെന്ന് ഈ വിവരം അറിയിക്കുന്നതിന് നഗരത്തിൽനിന്ന് ഒരുവനെയും വിട്ടയയ്ക്കരുത്.” See the chapter |