2 രാജാക്കന്മാർ 7:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)17 ഇസ്രായേൽരാജാവ് പട്ടണവാതിലിന്റെ ചുമതല ഏല്പിച്ചിരുന്നത് തന്റെ അംഗരക്ഷകനെ ആയിരുന്നു. പട്ടണവാതില്‌ക്കൽ തിങ്ങിക്കൂടിയ ജനം അയാളെ ചവുട്ടി മെതിച്ചുകളഞ്ഞു. രാജാവിനോടു പ്രവാചകൻ പറഞ്ഞതുപോലെ സംഭവിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)17 രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 രാജാവു തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി. See the chapterസമകാലിക മലയാളവിവർത്തനം17 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന അതേ സൈനികോദ്യോഗസ്ഥനെയായിരുന്നു നഗരവാതിൽ കാക്കാൻ നിയോഗിച്ചിരുന്നത്. ജനം അയാളെ ചവിട്ടിമെതിച്ചുകളഞ്ഞു. രാജാവു തന്റെ ഭവനത്തിലേക്കു വന്നപ്പോൾ ദൈവപുരുഷൻ പ്രവചിച്ചതുപോലെ അയാൾ മരിച്ചുപോയി. See the chapter |