2 ദിനവൃത്താന്തം 9:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്‍റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോടു സംസാരിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)1 ശെബാരാജ്ഞി ശലോമോന്റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോൾ, ഉത്തരം നല്‌കാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾകൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാൻ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങൾ, അളവറ്റ സ്വർണം, രത്നങ്ങൾ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്റെ അടുക്കൽ വന്നു തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു. See the chapterസമകാലിക മലയാളവിവർത്തനം1 ശേബാരാജ്ഞി ശലോമോന്റെ പ്രശസ്തി കേട്ടിട്ട് കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ ജെറുശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. See the chapter |