2 ദിനവൃത്താന്തം 35:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവന്‍റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹ യാഗങ്ങൾക്കായി രണ്ടായിരത്തറുനൂറു കുഞ്ഞാടുകളെയും മുന്നൂറു കാളകളെയും കൊടുത്തു. See the chapterസത്യവേദപുസ്തകം C.L. (BSI)8 അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ദാനങ്ങൾ ഉദാരമായി നല്‌കി. ദേവാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരായ ഹില്‌ക്കീയാ, സെഖര്യാ, യെഹീയേൽ എന്നിവർ പുരോഹിതന്മാർക്കു പെസഹ അർപ്പിക്കാൻ രണ്ടായിരത്തറുനൂറ് ചെമ്മരിയാടുകളെയും കോലാട്ടിൻകുട്ടികളെയും മുന്നൂറു കാളകളെയും ദാനം ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അവന്റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹായാഗങ്ങൾക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു. See the chapterസമകാലിക മലയാളവിവർത്തനം8 രാജാവിന്റെ പ്രഭുക്കന്മാരും സന്മനസ്സോടെ ജനങ്ങൾക്കും പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി സംഭാവന ചെയ്തു. ദൈവാലയത്തിലെ അധിപതിമാരായ ഹിൽക്കിയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാരുടെ പെസഹായാഗത്തിനായി രണ്ടായിരത്തി അറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു. See the chapter |