2 ദിനവൃത്താന്തം 34:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്‍റെ മകൻ, രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു - അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു അവളോട് ആ സംഗതിയെക്കുറിച്ച് സംസാരിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)22 ഹില്‌ക്കീയായും രാജാവു നിയോഗിച്ചവരും ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു; ആ പ്രവാചകി ഹസ്രായുടെ പൗത്രനും തോക്ഹത്തിന്റെ പുത്രനും രാജാവിന്റെ വസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ആയിരുന്നു; യെരൂശലേമിന്റെ പുതിയ ഭാഗത്താണ് അവർ പാർത്തിരുന്നത്. തങ്ങൾ എന്തിനു വന്നു എന്ന് അവർ പ്രവാചകിയെ അറിയിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)22 അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു-അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോട് ആ സംഗതിയെക്കുറിച്ചു സംസാരിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അങ്ങനെ ഹില്ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു -അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു. See the chapterസമകാലിക മലയാളവിവർത്തനം22 ഹിൽക്കിയാവും രാജാവു നിയോഗിച്ച മറ്റാളുകളും പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. ഹസ്രയുടെ മകനായ തോക്ഹത്തിന്റെ മകനും രാജവസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു അവൾ. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു. See the chapter |