2 ദിനവൃത്താന്തം 21:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 കാലക്രമേണ രോഗം മൂർഛിക്കയും രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഡം ഒരുക്കിയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)19 ക്രമേണ അദ്ദേഹത്തിന്റെ രോഗം വർധിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, കുടൽ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)19 കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല. See the chapterസമകാലിക മലയാളവിവർത്തനം19 ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല. See the chapter |