1 ദിനവൃത്താന്തം 9:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി. See the chapterസത്യവേദപുസ്തകം C.L. (BSI)1 ഇസ്രായേൽജനത്തിന്റെയെല്ലാം പേരുകൾ വംശാവലിക്രമത്തിൽ തയ്യാറാക്കി ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാൽ യെഹൂദാനിവാസികൾ ബാബിലോണിൽ പ്രവാസികളാക്കപ്പെട്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദായെയോ അവരുടെ അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. See the chapterസമകാലിക മലയാളവിവർത്തനം1 ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി. See the chapter |