സംഖ്യാപുസ്തകം 35:25 - സമകാലിക മലയാളവിവർത്തനം25 കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം. Se kapitletസത്യവേദപുസ്തകം C.L. (BSI)25 അങ്ങനെ പ്രതികാരം ചെയ്യാൻ കടപ്പെട്ട ചാർച്ചക്കാരന്റെ കൈയിൽനിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവൻ ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്‍ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെത്തന്നെ പാർക്കട്ടെ. Se kapitletസത്യവേദപുസ്തകം OV Bible (BSI)25 കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 കൊല ചെയ്തവനെ സഭ രക്തപ്രതികാരകന്‍റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. Se kapitlet |