സംഖ്യാപുസ്തകം 30:12 - സമകാലിക മലയാളവിവർത്തനം12 എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും. Se kapitletസത്യവേദപുസ്തകം C.L. (BSI)12 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുന്ന ദിവസം അവ വിലക്കിയാൽ അവളുടെ നേർച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭർത്താവ് അവളുടെ നേർച്ചയും വ്രതവും വിലക്കിയതുകൊണ്ടു സർവേശ്വരൻ അവളോടു ക്ഷമിക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)12 എന്നാൽ ഭർത്താവ് കേട്ടനാളിൽ അവയെ ദുർബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. Se kapitlet |