സംഖ്യാപുസ്തകം 16:14 - സമകാലിക മലയാളവിവർത്തനം14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!” Se kapitletസത്യവേദപുസ്തകം C.L. (BSI)14 മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‌കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങൾ വരികയില്ല.” Se kapitletസത്യവേദപുസ്തകം OV Bible (BSI)14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരുകയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരുകയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണ് ചുഴന്നെടുക്കുമോ? ഞങ്ങൾ വരുകയില്ല” എന്നു പറഞ്ഞു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. Se kapitlet |