Online Bibel

- Annoncer -




ലേവ്യപുസ്തകം 10:15 - സമകാലിക മലയാളവിവർത്തനം

15 വിശിഷ്ടയാഗാർപ്പണമായ തുടയും ഉയർത്തി അർപ്പിക്കാനുള്ള നെഞ്ചും ദഹനയാഗങ്ങളുടെ മേദസ്സോടുകൂടെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. യഹോവ കൽപ്പിച്ചതുപോലെ ഇതു നിന്റെയും നിന്റെ മക്കളുടെയും ശാശ്വതാവകാശം ആയിരിക്കും.”

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

15 ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോൾ അർപ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സർവേശ്വരൻ കല്പിച്ചതുപോലെ നിനക്കും നിന്റെ മക്കൾക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 മേദസ്സിന്‍റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിൻ്റെ നെഞ്ചും കൊണ്ടുവരേണം; അത് യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്‍റെ മക്കൾക്കും ഉള്ളതായിരിക്കേണം.”

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.

Se kapitlet Kopi




ലേവ്യപുസ്തകം 10:15

Følg os:

Annoncer


Annoncer