Online Bibel

- Annoncer -




യിരെമ്യാവ് 43:12 - സമകാലിക മലയാളവിവർത്തനം

12 അവൻ ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കും; അവരുടെ ക്ഷേത്രങ്ങൾക്ക് തീവെച്ച് അവൻ അവരുടെ ദേവതകളെ തടവുകാരാക്കി കൊണ്ടുപോകും. ഒരു ഇടയൻ തന്റെ വസ്ത്രത്തിൽനിന്ന് പേനുകളെ പെറുക്കി അത് ശുദ്ധീകരിക്കുന്നതുപോലെ അവൻ ഈജിപ്റ്റിനെ പെറുക്കി ശുദ്ധീകരിച്ച് പുറപ്പെട്ടുപോകും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

12 ഈജിപ്തിൽ ദേവന്മാരുടെ ക്ഷേത്രങ്ങൾക്ക് തീ വയ്‍ക്കും; ദേവന്മാരെ അഗ്നിക്കിരയാക്കുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്യും; ആട്ടിടയൻ തന്റെ പുതപ്പിൽനിന്നു പ്രാണികളെ കുടഞ്ഞുകളഞ്ഞ് അതു ശുദ്ധമാക്കുന്നതുപോലെ ഈജിപ്ത് ദേശം ഞാൻ ശുദ്ധമാക്കും; സമാധാനത്തോടെ ബാബിലോൺരാജാവ് മടങ്ങിപ്പോകുകയും ചെയ്യും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

12 ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞിട്ട് അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പു പുതയ്ക്കുന്നതുപോലെ അവൻ മിസ്രയീംദേശത്തെ പുതയ്ക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടു പോകയും ചെയ്യും.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്‍റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ അവൻ മിസ്രയീം ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വെക്കും; അവയെ ചുട്ടുകളഞ്ഞിട്ടു അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതെപ്പു പുതെക്കുന്നതു പോലെ അവൻ മിസ്രയീംദേശത്തെ പുതെക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകയും ചെയ്യും.

Se kapitlet Kopi




യിരെമ്യാവ് 43:12

Følg os:

Annoncer


Annoncer