യിരെമ്യാവ് 11:15 - സമകാലിക മലയാളവിവർത്തനം15 “പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്? വിശുദ്ധമാംസത്തിനു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ? ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ നീ സന്തോഷിക്കുന്നു.” Se kapitletസത്യവേദപുസ്തകം C.L. (BSI)15 ദുഷ്കൃത്യങ്ങൾ ചെയ്ത എന്റെ പ്രിയയ്‍ക്ക് എന്റെ ആലയത്തിൽ ഇനി എന്തവകാശമാണുള്ളത്? നേർച്ചകൾക്കോ യാഗമാംസത്തിനോ നിങ്ങൾക്കു സംഭവിക്കാൻ പോകുന്ന ദുരന്തത്തിൽനിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയുമോ? അപ്പോൾ നിങ്ങൾക്ക് ആഹ്ലാദിക്കാനാവുമോ? Se kapitletസത്യവേദപുസ്തകം OV Bible (BSI)15 എന്റെ പ്രിയയ്ക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടും കൂടെ ദുഷ്കർമം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 എന്‍റെ പ്രിയക്ക് എന്‍റെ ആലയത്തിൽ എന്ത് കാര്യം? അവൾ പലരോടുംകൂടി ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടു പോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 എന്റെ പ്രിയെക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടെ ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു. Se kapitlet |