Online Bibel

- Annoncer -




യെശയ്യാവ് 66:20 - സമകാലിക മലയാളവിവർത്തനം

20 ഇസ്രായേൽമക്കൾ ആചാരപരമായി വെടിപ്പുള്ള ഒരു പാത്രത്തിൽ യഹോവയുടെ ആലയത്തിലേക്കു ഭോജനയാഗങ്ങൾ കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സകലജനത്തെയും എല്ലാ രാജ്യങ്ങളിൽനിന്നും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ ജെറുശലേമിലേക്ക് യഹോവയ്ക്ക് ഒരു വഴിപാടായി കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

20 ഇസ്രായേല്യർ സർവേശ്വരന്റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തിൽ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവർ സർവേശ്വരന് വഴിപാടായി സർവ ജനതകളുടെ ഇടയിൽനിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകൾ, രഥങ്ങൾ, പല്ലക്കുകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ എന്നിവയുടെ പുറത്തു കയറ്റി, എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിചെയ്യുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

20 യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകല ജാതികളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാരെയൊക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാട് കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്‍റെ വിശുദ്ധ പർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജാതികളുടെയും ഇടയിൽ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവെക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Se kapitlet Kopi




യെശയ്യാവ് 66:20

Følg os:

Annoncer


Annoncer