2 ശമൂവേൽ 13:9 - സമകാലിക മലയാളവിവർത്തനം9 പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി. Se kapitletസത്യവേദപുസ്തകം C.L. (BSI)9 അവൾ അട വറചട്ടിയിൽ നിന്നെടുത്ത് അവനു കൊടുത്തു. എന്നാൽ അവൻ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാൻ പറയുക” എന്ന് അമ്നോൻ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി. Se kapitletസത്യവേദപുസ്തകം OV Bible (BSI)9 ഉരുളിയോടെ എടുത്ത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഉരുളിയോടെ എടുത്ത് അത് അവന്‍റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്‍റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്‍റെ അടുക്കൽനിന്ന് പുറത്തുപോയി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. Se kapitlet |