യിരെമ്യാവ് 44:3 - സത്യവേദപുസ്തകം OV Bible (BSI)3 അത്, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്ന് എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷം നിമിത്തമത്രേ. Se kapitletസത്യവേദപുസ്തകം C.L. (BSI)3-4 കാരണം, അവിടത്തെ നിവാസികൾ, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവർ ചെയ്ത തിന്മപ്രവൃത്തികൾ നിമിത്തം അവർ എന്നെ പ്രകോപിപ്പിച്ചു. ‘ഞാൻ വെറുക്കുന്ന മ്ലേച്ഛതകൾ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്റെ ദാസന്മാരായ പ്രവാചകരെ ഞാൻ തുടരെ നിങ്ങളുടെ അടുക്കൽ അയച്ചു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവരോ നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപം കാട്ടുകയും, അവയെ സേവിക്കുകയും ചെയ്ത ദോഷംനിമിത്തം എന്നെ കോപിപ്പിച്ചതിനാലാണ് അങ്ങനെ സംഭവിച്ചത്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷംനിമിത്തമത്രേ. Se kapitletസമകാലിക മലയാളവിവർത്തനം3 അവർ ചെയ്ത ദുഷ്ടതനിമിത്തമാണ് അപ്രകാരം സംഭവിച്ചത്. അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ധൂപംകാട്ടുകയും അവയെ ഭജിക്കുകയും ചെയ്തതിലൂടെ അവർ എന്നെ കുപിതനാക്കി. Se kapitlet |