സംഖ്യാപുസ്തകം 5:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിൻ്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കേണം; പുരോഹിതന്‍റെ കയ്യിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം. Se kapitletസത്യവേദപുസ്തകം C.L. (BSI)18 പുരോഹിതൻ അവളെ സർവേശ്വരസന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചിട്ടതിനുശേഷം അപരാധബോധം ഉളവാക്കുന്ന ധാന്യയാഗം, ജാരശങ്കയ്‍ക്കുള്ള ധാന്യയാഗത്തിനുള്ള മാവ് എന്നിവ അവളുടെ കൈയിൽ വയ്‍ക്കണം. പുരോഹിതന്റെ കൈയിൽ ശാപം വരുത്തുന്ന കയ്പുനീര് ഉണ്ടായിരിക്കണം. Se kapitletസത്യവേദപുസ്തകം OV Bible (BSI)18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കൈയിൽ വയ്ക്കേണം; പുരോഹിതന്റെ കൈയിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം. Se kapitletസമകാലിക മലയാളവിവർത്തനം18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി, അദ്ദേഹം അവളുടെ തല അനാവരണം ചെയ്ത്, അനുസ്മരണയാഗം, സംശയത്തിന്റെ ഭോജനയാഗംതന്നെ, അവളുടെ കൈകളിൽ വെക്കണം. ശാപകരമായ കയ്‌പുവെള്ളം പുരോഹിതൻതന്നെ അദ്ദേഹത്തിന്റെ കൈകളിൽ വഹിക്കണം. Se kapitlet |