Online Bibel

- Annoncer -




ദാനീയേൽ 4:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 “ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു: ‘വൃക്ഷം വെട്ടിയിട്ട് നശിപ്പിച്ചുകളയുവിൻ; എങ്കിലും അതിന്‍റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; ഏഴുകാലം കഴിയുന്നതുവരെ അവന്‍റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടി ആയിരിക്കട്ടെ’ എന്നിങ്ങനെ പറയുന്നത് രാജാവ് കണ്ടുവല്ലോ.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

23 ആ വൃക്ഷം വെട്ടി നശിപ്പിക്കുക; എന്നാൽ അതിന്റെ കുറ്റി വേരോടുകൂടി ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ച് വയലിലെ ഇളമ്പുല്ലിൽ വിട്ടേക്കുക; ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ; കാട്ടുമൃഗങ്ങളോടുകൂടി അവൻ അഷ്‍ടികഴിക്കട്ടെ; അങ്ങനെ ഏഴുവർഷക്കാലം കഴിയട്ടെ എന്നിപ്രകാരം സ്വർഗത്തിൽ നിന്നിറങ്ങിവന്ന ഒരു ദൂതൻ, ഒരു പരിശുദ്ധൻ വിളിച്ചു പറയുന്നതായി അങ്ങ് കണ്ടല്ലോ.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

23 ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ്‍വേർ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന് ഏഴു കാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവ് കണ്ടുവല്ലോ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

23 “വിശുദ്ധനായ ഒരു ദൂതൻ ആകാശത്തുനിന്ന് ഇറങ്ങിവന്ന്, ‘വൃക്ഷം വെട്ടിനശിപ്പിക്കാനും അതിന്റെ കുറ്റി നിലത്തെ വേരുകളോടൊപ്പം ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കാനും കൽപ്പിച്ചതും; ആകാശത്തെ മഞ്ഞുകൊണ്ട് അദ്ദേഹം നനയുകയും വയലിലെ മൃഗങ്ങളോടൊപ്പം മേയുകയും ചെയ്യട്ടെ, അങ്ങനെ അദ്ദേഹത്തിന് ഏഴുകാലം കഴിയട്ടെ’ എന്നു പറഞ്ഞതും അങ്ങു കണ്ടല്ലോ.

Se kapitlet Kopi




ദാനീയേൽ 4:23

Følg os:

Annoncer


Annoncer