2 ശമൂവേൽ 4:10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശൗൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഞാൻ സിക്ലാഗിലായിരുന്നപ്പോൾ ശൗലിന്റെ മരണവാർത്തയുമായി എന്റെ അടുക്കൽ വന്ന ദൂതൻ അതൊരു സദ്‍വാർത്ത ആയിരിക്കുമെന്നു വിചാരിച്ചു. എന്നാൽ ഞാൻ അവനെ കൊന്നുകളഞ്ഞു. അവന്റെ സദ്‍വാർത്തയ്‍ക്കു ഞാൻ നല്‌കിയ പ്രതിഫലം അതായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ശൗൽ മരിച്ചുപോയി എന്ന് ഒരുത്തൻ എന്നെ അറിയിച്ച് താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഇതാ, ശൗല്‍ മരിച്ചുപോയി എന്നു ഒരുവൻ എന്നെ അറിയിച്ചു താൻ നല്ലവാർത്ത കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്‍റെ വാർത്തക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം. Viz kapitolaസമകാലിക മലയാളവിവർത്തനം10 താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു! Viz kapitola |