Online Bible

- Reklamy -




2 ദിനവൃത്താന്തം 25:5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 എന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി, ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തിൽ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാൻ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 എന്നാൽ അമസ്യാവ് യെഹൂദായെ കൂട്ടിവരുത്തി; എല്ലാ യെഹൂദായും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി. ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നുലക്ഷം എന്നു കണ്ടു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 കൂടാതെ, അമസ്യാവ് യെഹൂദാജനത്തെ കൂട്ടിവരുത്തി; യെഹൂദ്യരും ബെന്യാമീന്യരുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ, പിതൃഭവനങ്ങൾ പ്രകാരം നിർത്തി, ഇരുപതു വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എടുത്തു. കുന്തവും പരിചയും എടുക്കുവാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ, മൂന്നുലക്ഷം, എന്നു കണ്ടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 അമസ്യാവ് യെഹൂദാജനതയെ ഒരുമിച്ചു വിളിച്ചുകൂട്ടി; അവരെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃകുടുംബക്രമമനുസരിച്ച് സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തി; യുദ്ധസേവനത്തിനു സന്നദ്ധരും കുന്തവും പരിചയും പ്രയോഗിക്കാൻ പ്രാപ്തരുമായി മൂന്നുലക്ഷം പടയാളികൾ ഉള്ളതായിക്കണ്ടു.

Viz kapitola kopírovat




2 ദിനവൃത്താന്തം 25:5

Následuj nás:

Reklamy


Reklamy