തീത്തോച്ചു 1:15 - പുദിയ നേമ15 ഈച്ചിരന്റ മുല്ലെലക്കെ നല്ലമനാത്തി കീന്റെരക്കു ഒക്കാ കാരിയമു നല്ലെനായിപ്പൊയ്. എന്റെങ്കി ഈച്ചിരന്റ മുല്ലെലക്കെ നല്ലമനാത്തി ഇരാത്തെരക്കുമു കിറുത്തുനെ നമ്പത്തെരക്കുമു ഒരു കാരിയമു നല്ലെനായി തോന്റയ്. അയിര ഒക്കാ കാരിയമു തെറ്റായി നിനേക്കിന്റെനെകോണ്ടു നല്ലെയെയ് എന്നെയെന്റോ കെട്ടെയെയ് എന്നെയെന്റോ അയിരക്കുതന്നെ ഗൊത്തുകാണി. Viz kapitola |