Online Bible

- Reklamy -




സെഫന്യാവ് 2:15 - സമകാലിക മലയാളവിവർത്തനം

15 ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം; സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ. അവൾ സ്വയം പറഞ്ഞു; “ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.” അവൾ എത്ര വലിയ നാശത്തിന് ഇരയായി, വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി! കടന്നുപോകുന്നവർ പരിഹസിക്കുകയും മുഷ്ടി കുലുക്കുകയും ചെയ്യുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 “ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല” എന്ന ഭാവത്തിൽ തിമിർപ്പോടെ സുരക്ഷിതമായി നിന്നിരുന്ന നഗരമാണിത്. അതു ശൂന്യമായി മൃഗങ്ങളുടെ കിടപ്പിടമായിത്തീർന്നത് എങ്ങനെ? അതിനരികിൽകൂടി കടന്നുപോകുന്നവർ പരിഹാസശബ്ദം പുറപ്പെടുവിക്കുകയും കൈ വീശുകയും ചെയ്യുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായിത്തീർന്നതെങ്ങനെ; അതിനരികെക്കൂടിപ്പോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന് ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ; അത് ശൂന്യവും മൃഗങ്ങൾക്കു പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ; അതിനരികിലൂടെ പോകുന്നവർ ചൂളമടിച്ച് പരിഹസിക്കുകയും കൈ വീശുകയും ചെയ്യും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായ്തീർന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.

Viz kapitola kopírovat




സെഫന്യാവ് 2:15

Následuj nás:

Reklamy


Reklamy