സെഫന്യാവ് 1:17 - സമകാലിക മലയാളവിവർത്തനം17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും; അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും. അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ മനുഷ്യർക്കു ദുരിതം വരുത്തും; അവർ അന്ധരെപ്പോലെ നടക്കും. അവർ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠംപോലെയും ചൊരിയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും. Viz kapitola |