സെഖര്യാവ് 9:13 - സമകാലിക മലയാളവിവർത്തനം13 ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ഞാൻ യെഹൂദായെ എന്റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്റെ ശരമാക്കി. സീയോനേ, നിന്റെ നിവാസികളെ യവനദേശത്തിലെ നിവാസികൾക്കെതിരെ ഒരു പടവാൾപോലെ ഞാൻ പ്രയോഗിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഞാൻ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരേ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെ ആക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും. Viz kapitola |