സെഖര്യാവ് 8:23 - സമകാലിക മലയാളവിവർത്തനം23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത്, സകലഭാഷക്കാരിൽനിന്നും ജനതകളിൽനിന്നും പത്തു പുരുഷന്മാർ, ഒരു യെഹൂദന്റെ വസ്ത്രത്തെ ബലമായി പിടിച്ചുകൊണ്ട്, ‘ദൈവം നിങ്ങളോടുകൂടെയുണ്ട് എന്നു ഞങ്ങൾ കേട്ടിരിക്കയാൽ, ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,’ എന്നു പറയും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതകളിൽനിന്നുള്ള പത്തുപേർ അന്ന് ഒരു യെഹൂദന്റെ വസ്ത്രത്തുമ്പിൽ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകല ഭാഷകളിലുംനിന്ന് പത്തു പേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത് ജനതകളുടെ സകലഭാഷകളിലും നിന്ന് പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടി ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടി പോരുന്നു’ എന്നു പറയും.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും. Viz kapitola |