ഉത്തമഗീതം 5:6 - സമകാലിക മലയാളവിവർത്തനം6 ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു, അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു. അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു. ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 എന്റെ പ്രിയനുവേണ്ടി ഞാൻ വാതിൽ തുറന്നു; പക്ഷേ, അപ്പോഴേക്കും അവൻ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്റെ ഭാഷണത്തിൽ എന്റെ ഹൃദയം തരളമായി; ഞാൻ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാൻ അവനെ വിളിച്ചു, അവൻ വിളികേട്ടില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഞാൻ എന്‍റെ പ്രിയനു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. Viz kapitola |