സങ്കീർത്തനങ്ങൾ 141:4 - സമകാലിക മലയാളവിവർത്തനം4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന് അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ. എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി, ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 എന്റെ ഹൃദയം തിന്മയിലേക്കു ചായുവാൻ അനുവദിക്കരുതേ. ദുഷ്കർമികളോടുകൂടി ദുഷ്പ്രവൃത്തികളിൽ ഏർപ്പെടാൻ എനിക്ക് ഇടയാക്കരുതേ. അവരുടെ ഇഷ്ടഭോജ്യങ്ങൾ ഭക്ഷിക്കാൻ എനിക്ക് ഇടവരുത്തരുതേ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയും അരുതേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ. Viz kapitola |