ഓബദ്യാവ് 1:16 - സമകാലിക മലയാളവിവർത്തനം16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ചു കുടിച്ചതുപോലെതന്നെ സകലജനതകളും നിരന്തരം കുടിക്കും; അവർ കുടിക്കും, പിന്നെയും കുടിക്കും; അങ്ങനെ അവർ, തങ്ങൾ ഉണ്ടായിരുന്നതേയില്ല എന്നപോലെ ആയിത്തീരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 എന്റെ വിശുദ്ധപർവതത്തിൽവച്ച് എന്റെ ജനം കുടിച്ചതുപോലെ ചുറ്റുമുള്ള സകല ജനതകളും ശിക്ഷയുടെ പാനപാത്രം കുടിക്കും. അവർ കുടിച്ചു വേച്ചുപോകും. ജനിച്ചിട്ടേ ഇല്ല എന്നു തോന്നുംവിധം അവർ അപ്രത്യക്ഷരാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നിങ്ങൾ എന്‍റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും. Viz kapitola |