നെഹെമ്യാവ് 3:6 - സമകാലിക മലയാളവിവർത്തനം6 പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും പഴയ പട്ടണകവാടത്തിന്റെ അറ്റകുറ്റം തീർത്തു. അവർ അതിന്റെ ഉത്തരം വെക്കുകയും വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 പസേഹയുടെ പുത്രൻ യോയാദയും ബെസോദ്യായുടെ പുത്രൻ മെശുല്ലാമും പ്രാചീനകവാടം വീണ്ടും പണിതു. അവർ അതിന് ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു. അവർ അതിന്റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. Viz kapitola |