നെഹെമ്യാവ് 10:37 - സമകാലിക മലയാളവിവർത്തനം37 “തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)37 ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങൾ, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കർഷകരിൽനിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)37 ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ, സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും, ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽനിന്നും ദശാംശം ശേഖരിക്കുന്നത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു. Viz kapitola |