മർക്കൊസ് 6:17 - സമകാലിക മലയാളവിവർത്തനം17 കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17-18 ഈ ഹേരോദാ തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാൻ ഹേരോദായോടു പറഞ്ഞു. അതിന്റെ പേരിൽ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവൾ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. Viz kapitola |