ലേവ്യപുസ്തകം 25:22 - സമകാലിക മലയാളവിവർത്തനം22 എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 എട്ടാം വർഷം വിതയ്‍ക്കുമ്പോഴും പഴയ വിളവിൽനിന്നു നിങ്ങൾക്കു ഭക്ഷിക്കാം; ഒൻപതാം വർഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങൾക്കു മതിയാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതയ്ക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്റെ അനുഭവം വരുന്നത് വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം. Viz kapitola |