യോശുവ 19:47 - സമകാലിക മലയാളവിവർത്തനം47 (എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.) Viz kapitolaസത്യവേദപുസ്തകം C.L. (BSI)47 ദാൻഗോത്രക്കാരുടെ ദേശം അവർക്ക് നഷ്ടപ്പെട്ടപ്പോൾ അവർ ലേശെമിനോടു യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. അവിടെയുള്ള ജനങ്ങളെ സംഹരിച്ച് ആ ദേശം കൈവശമാക്കി അവിടെ പാർത്തു. ലേശെമിനു തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരു നല്‌കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)47 എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പൊയ്പോയി. അതുകൊണ്ട് ദാൻമക്കൾ പുറപ്പെട്ട് ലേശെമിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് കൈവശമാക്കി അവിടെ പാർത്തു; ലേശെമിനു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 എന്നാൽ ദാൻ ഗോത്രത്തിന്‍റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ടു ലേശെമിനോട് യുദ്ധം ചെയ്തു അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്‍റെ പേരിടുകയും ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു. Viz kapitola |