യോവേൽ 1:14 - സമകാലിക മലയാളവിവർത്തനം14 ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക; വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുക, യഹോവയോടു നിലവിളിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 ഉപവാസം പ്രഖ്യാപിക്കുവിൻ; സഭ വിളിച്ചുകൂട്ടുവിൻ; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ വിളിച്ചുകൂട്ടുവിൻ. സർവേശ്വരനോടു നിലവിളിക്കുവിൻ. സർവേശ്വരന്റെ ദിവസം അടുത്തിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ഒരു ഉപവാസ ദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ; Viz kapitola |