യിരെമ്യാവ് 7:32 - സമകാലിക മലയാളവിവർത്തനം32 അതിനാൽ അതിനെ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ അല്ല, കശാപ്പുതാഴ്വര എന്നുതന്നെ വിളിക്കുന്ന കാലം വരുന്നു. സ്ഥലം ഇല്ലാതെയാകുംവരെ അവർ തോഫെത്തിൽത്തന്നെ ശവം അടക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്‌വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാൽ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 അതുകൊണ്ട് ഇനി അതിനു തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരു പറയാതെ കൊലത്താഴ്‌വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; വേറേ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്‌വര എന്നും പേരു പറയാതെ കൊലത്താഴ്‌വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവർ തോഫെത്തിൽ ശവം അടക്കും. Viz kapitola |