യിരെമ്യാവ് 52:20 - സമകാലിക മലയാളവിവർത്തനം20 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും അതിനടിയിലെ വെങ്കലംകൊണ്ടുള്ള പന്ത്രണ്ടു കാളകളുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 സർവേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് നിർമിച്ച രണ്ടുസ്തംഭങ്ങൾ, ജലസംഭരണി, അതിന്റെ കീഴിൽ ഉണ്ടായിരുന്ന പന്ത്രണ്ട് ഓട്ടുകാളകൾ, പീഠങ്ങൾ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിർണയിക്കാൻ കഴിയുമായിരുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 ശലോമോൻരാജാവ് യഹോവയുടെ ആലയംവകയ്ക്ക് ഉണ്ടാക്കിയ രണ്ട് സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ട് താമ്രക്കാളയും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ശലോമോൻ രാജാവ് യഹോവയുടെ ദൈവാലയത്തിനു വേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴിൽ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളകളും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിന്‍റെ തൂക്കം കണക്കാക്കുവാൻ സാദ്ധ്യമല്ലായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ശലോമോൻരാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകല സാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു. Viz kapitola |