ന്യായാധിപന്മാർ 9:36 - സമകാലിക മലയാളവിവർത്തനം36 ഗാൽ അവരെ കണ്ടപ്പോൾ സെബൂലിനോട്, “അതാ, പർവതങ്ങളുടെ മുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നു പറഞ്ഞു. സെബൂൽ പറഞ്ഞു, “പർവതങ്ങളുടെ നിഴൽ കണ്ട് മനുഷ്യരെന്ന് താങ്കൾക്കു തോന്നുകയാണ്.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)36 ഗാൽ അവരെ കണ്ട്: “അതാ, മലമുകളിൽനിന്നു പടയാളികൾ ഇറങ്ങി വരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. “പർവതങ്ങളുടെ നിഴൽ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നിയതാകാം” എന്ന് സെബൂൽ മറുപടി പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ഗാല്‍ ജനത്തെ കണ്ടപ്പോൾ: “അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: “പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്ന് നിനക്ക് തോന്നുന്നതാകുന്നു” എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോടു: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു. Viz kapitola |